കണ്ണൂർ : കൺവെൻഷൻ സെന്ററിന്റെ അനുമതി കിട്ടാതിരുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ ആന്തൂരിൽ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ അധ്യക്ഷയ്ക്കെതിരെ സിപിഎം പ്രവർത്തകർ. പികെ ശ്യാമളയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ഏരിയ കമ്മറ്റിയിൽ ആവശ്യം ഉയർന്നു. നടപടി സിപിഎം ജില്ലാ കമ്മറ്റിയിൽ ചർച്ച ചെയ്യുമെന്ന് സിപിഎം അംഗങ്ങൾ അറിയിച്ചു.യോഗത്തിൽ ശ്യാമളവികാരഭരിതയായി. നാളെ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം നടത്തും.
നഗരസഭാ ഉദ്യോഗസ്ഥരെ മന്ത്രി എ.സി മൊയ്തീൻ ഇന്നലെ ശകാരിച്ചിരുന്നു. രേഖകൾ ശരിയാക്കാനുള്ള ശ്രമങ്ങൾ ചെറിയ കാര്യങ്ങൾ പറഞ്ഞ് നിങ്ങൾ തടസ്സപ്പെടുത്തിയെന്നും പൊലിഞ്ഞത് മനുഷ്യജീവിതമാണെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ക്ഷോഭിച്ചു.കൺവെൻഷൻ സെന്ററിന് അനുമതി നൽകുന്നതിൽ നഗരസഭാ സെക്രട്ടറി പിടിവാശി കാണിച്ചെന്ന് മന്ത്രി പറഞ്ഞു.
വീഴ്ചയുണ്ടായിട്ടില്ലെന്ന ഉദ്യോഗസ്ഥരുടെ വാദം തള്ളിയ മന്ത്രി അനാവശ്യമായി നിരവധി തടസ്സവാദങ്ങൾ നഗരസഭാ സെക്രട്ടറി ഉന്നയിച്ചതായും പറഞ്ഞു. സംഭവത്തിൽ ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകാൻ ടൗൺ പ്ലാനിങ് വിജിലൻസിന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
Post Your Comments