ന്യൂ ഡൽഹി : ഐഫോണ്‍ XRന്റെ വില വീണ്ടും കുറച്ച് ആപ്പിൾ. 76,900 രൂപയ്ക്ക് വിപണിയില്‍ എത്തിയ ഫോണ്‍ ഇപ്പോള്‍ 59,900 രൂപയ്ക്ക് ആമസോൺ വഴി സ്വന്തമാക്കാം. കൂടാതെ പ്രത്യേക ഓഫര്‍ അനുസരിച്ച് 10 ശതമാനം വിലക്കുറവില്‍ 53,990 രൂപയ്ക്കും ഫോൺ സ്വന്തമാക്കാവുന്നതാണ്.
എച്ച്ഡിഎഫ്സി ഡെബിറ്റ് കാര്‍ഡ്, മറ്റ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് ചുരുങ്ങിയ കാലത്തേക്കായിരിക്കും ഈ ഓഫർ ലഭിക്കുക. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മികച്ച നേട്ടം സ്വന്തമാക്കാൻ ഈ ചെറിയ കാല ഓഫര്‍ ഗുണം ചെയ്യും എന്ന പ്രതീക്ഷയിലാണ് ആപ്പിള്‍.
Post Your Comments