India

ഹരിയാനയില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗാ പരിപാടിയില്‍ ഉപയോഗിച്ച മാറ്റുകള്‍ മോഷണം പോയി

റോത്തക്ക്: ഹരിയാനയില്‍ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗാ പരിപാടിയില്‍ ഉപയോഗിച്ച മാറ്റുകള്‍ മോഷണം പോയി. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരാണ് വി.ഐ.പി ഗസ്റ്റുകള്‍ക്ക് വേണ്ടി മാറ്റിവെച്ച ചൈനീസ് നിര്‍മ്മിത മാറ്റുകള്‍ എടുത്ത് കൊണ്ട് പോയത്.

മാറ്റ് എടുക്കാനായി ആളുകള്‍ പരസ്പരം അടിപിടി കൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. വീട്ടില്‍ പോയി യോഗ ചെയ്യാനാണ് മാറ്റ് എടുക്കുന്നതെന്ന് ദൃശ്യങ്ങളില്‍ ഒരാള്‍ പറയുന്നുണ്ട്. ചടങ്ങില്‍ രണ്ടുതരം മാറ്റുകളാണ് ഉപയോഗിച്ചിരുന്നത്. സാധാരണ ആളുകള്‍ക്ക് ഖാദി കൊണ്ടുണ്ടാക്കിയ മാറ്റുകളും വി.ഐ.പി വിഭാഗത്തില്‍ മെയ്ഡ് ഇന്‍ ചൈന മാറ്റുകളുമാണ് ഉപയോഗിച്ചത്.

യോഗാദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ പരിപാടിയിൽ പങ്കെടുത്ത് യോഗ ചെയ്തു ജനങ്ങളെ അഭിസംബോധന ചെയ്തു. മുപ്പതിനായിരത്തിലേറെ പേർ പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗാചരണത്തിന് എത്തിച്ചേര്‍ന്നതായി റിപ്പോർട്ടുണ്ട്. യോഗാഭ്യാസം ഗ്രാമങ്ങളിലേക്ക് എത്തിക്കേണ്ട സമയമായെന്ന് പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button