ന്യൂഡൽഹി: അധ്യക്ഷ സ്ഥാനത്തു നിന്ന് മാറുന്നു എന്നതിന്റെ വ്യക്തമായ സൂചന നൽകി രാഹുൽ ഗാന്ധിയുടെ പ്രസ്താവന പുറത്തു വന്നു. അടുത്ത കോൺഗ്രസ് അധ്യക്ഷനെ താൻ തീരുമാനിക്കില്ലെന്ന് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയാണ് രംഗത്തെത്തിയത്.
അധ്യക്ഷ സ്ഥാനത്തു നിന്ന് മാറുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് രാഹുൽ ഇതിലൂടെ നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പടിയിറങ്ങുകയാണെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇത് നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് പുതിയ അധ്യക്ഷനെ താൻ തെരഞ്ഞെടുക്കില്ലെന്ന് രാഹുൽ വ്യക്തമാക്കിയിരിക്കുന്നത്. അധ്യക്ഷസ്ഥാനം രാജിവയ്ക്കാനുള്ള രാഹുലിന്റെ തീരുമാനം പാർട്ടിയെ തന്നെ സമ്മർദത്തിലാക്കി. രാഹുൽ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് പല മുതിർന്ന നേതാക്കളും ആവശ്യപ്പെട്ടു. മെയ് 25ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് രാജി തീരുമാനം രാഹുൽ ആദ്യം അറിയിച്ചത്. എന്നാൽ യോഗം ഇത് ഐകകണ്ഠേന തള്ളുകയായിരുന്നു. ഇന്നു പുറത്തുവന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന വ്യക്തമാക്കുന്നത് രാജി തീരുമാനത്തിൽ നിന്ന് പിന്മാറുന്നില്ലെന്നാണ്.
Post Your Comments