അബുദബി ഫസ്റ്റ് അബൂദബി ബാങ്ക് ഖത്തറിലെ ശാഖ അടക്കാൻ തീരുമാനിച്ചു. ഖത്തർ ഫൈനാൻഷ്യൽ സെൻറർ ലൈസൻസ് ബാങ്ക് ഉപേക്ഷിക്കുകയും ചെയ്യും.
പക്ഷേ ഈ നടപടി ഖത്തറിന് പുറത്തുള്ള പ്രവർത്തനത്തെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ബാങ്കിന്റെ വിശദീകരണം. ഖത്തർ ശാഖയിലെ ഉപഭോക്താക്കളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. ശാഖയിലെ ജീവനക്കാരെ സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
എന്നാൽ 2018ൽ ബാങ്കിന്റെ മൊത്തം ലാഭത്തിൽ 0.03 ശതമാനം മാത്രമാണ് ഖത്തർ ശാഖയിൽ നിന്നുള്ളതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. അതിനാൽ ഖത്തർ ശാഖ പൂട്ടുന്നത് ബാങ്കിന്റെ പ്രവർത്തന മികവിനെ ഒരു തരത്തിലും ബാധിക്കില്ല. ഖത്തർ ഫൈനാൻഷ്യൽ സെൻറർ റെഗുലേറ്ററി അതോറിറ്റി ഉന്നയിച്ച ആരോപണങ്ങൾ ബാങ്ക് തള്ളി.
Post Your Comments