KeralaLatest News

വീട്ടമ്മയെ ക്രൂരമായി മർദിച്ചു; എസ്എഫ്‌ഐ നേതാവിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു

അഞ്ചല്‍: വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ച എസ്എഫ്‌ഐ നേതാവിനെ നാട്ടുകാർ തടഞ്ഞുവെച്ച്‌ പോലീസിലേൽപ്പിച്ചു. എസ്എഫ്‌ഐ നേതാവും അഞ്ചല്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ബിനുദയനാണു വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്.

അഞ്ചല്‍ പനയഞ്ചേരി കൃഷ്ണ ലയത്തില്‍ രജനി വിക്രമനാണു എസ്എഫ്‌ഐ നേതാവിന്റെ മര്‍ദനമേറ്റത്. ബിനുദയന്റെ വീട്ടിലെ നായ രജനിയുടെ മകളെ കടിയ്ക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനാണ് വീട്ടമ്മയ്ക്ക് മാര്‍ദനമേറ്റത്. വീട്ടമ്മയെ മര്‍ദ്ദിച്ച് അവശയാക്കിയ ബിനുദയനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് അഞ്ചല്‍ പോലീസിലേല്‍പ്പിക്കുകയായിരുന്നു.

വീട്ടമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് മൊഴി രേഖപ്പെടുത്തി ബിനുദയനെതിരെ കേസെടുത്തതായി എസ്.ഐ ശ്രീകുമാര്‍ പറഞ്ഞു. വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയശേഷം ഇയാള്‍ നിലത്തിട്ട് വലിച്ചിഴച്ചതായും രജനിയുടെ പരാതിയില്‍ പറയുന്നു. മര്‍ദനമേറ്റ രജനി വിക്രമനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനുദയന്‍ പോലീസ് ഇപ്പോൾ കസ്റ്റഡിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button