
തിരുവനന്തപുരം: എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടുന്ന നടപടിക്കെതിരെ ജീവനക്കാര്‍ വീണ്ടും കോടതിയിലേക്ക്. താത്കാലിക ഡ്രൈവര്‍മാരെ പുറത്താക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ.എസ്.ആര്‍.ടി.സി വീണ്ടും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
1549 പേരെ ഈ മാസം 30 നാണ് പിരിച്ചുവിടേണ്ടത്. 3861 എം. പാനല്‍ കണ്ടക്ടര്‍മാരുടെ പുറത്താകലും പിന്നീടുണ്ടായ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളും ഇടതുമുന്നണിക്ക് തിരിച്ചടിയായി. 1549 ഡ്രൈവര്‍മാരെയും കൂടി പുറത്താക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 90 പെയിന്റര്‍മാരും പുറത്തേക്ക് പോകും.
നിയമസഭാ ഉപതെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ താത്കാലിക ജീവനക്കാരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ലോകസഭ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ കനത്ത തോല്‍വിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നതില്‍ കെ.എസ്.ആര്‍.ടി.സിയിലെ താത്കാലിക ജീവനക്കാരുടെ പുറത്താക്കലും ഉള്‍പ്പെടും. സുപ്രീംകോടതിയെ സമീപിച്ച് സാവകാശം തേടിയെങ്കിലും ഈ മാസം 30 ന് ഇവരെ പിരിച്ചുവിടണം.
Post Your Comments