എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് 15 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്ന് കൃഷിമന്ത്രി. വയനാട്ടിലും ഇടുക്കിയിലുമാണ് ആത്മഹത്യകളെന്നും മന്ത്രി. ഇടുക്കിയില്‍ പത്തും വയനാട്ടില്‍ അഞ്ചും കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ സഭയെ രേഖ മൂലം അറിയിച്ചു. ഒമ്പത് കര്‍ഷകരുടെ കുടുംബത്തിന് 29 ലക്ഷം രൂപ നഷ്ട്ടപരിഹാരം നല്‍കിയതായും മന്ത്രി അറിയിച്ചു.
മൂല്യനിര്‍ണയത്തിന് ഹാജരാകാത്ത അധ്യാപകര്‍ക്കെതിരെ കടുത്ത നടപടിയെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീലും അറിയിച്ചു. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് വൈകാതിരിക്കാന്‍ നടപടി സ്വീകരിക്കും. മൂല്യനിര്‍ണയത്തിന് ഹാജരാകാത്ത അധ്യാപകരുടെ ശമ്പളം എഴുതേണ്ടതില്ലെന്ന് കോളേജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ സഭയില്‍ പറഞ്ഞു.
ബി ടെക് വിദ്യാര്‍ഥികള്‍ക്ക് കലാകായിക മികവിന് ഇക്കൊല്ലം മുതല്‍ ഗ്രേസ് മാര്‍ക്ക് നല്‍കാനും തീരുമാനമായി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 678 വൈദ്യുതി മോഷണകേസുകള്‍ കണ്ടെത്തിയതായും 6, 30,58,649 ഇതുവരെ പിഴയിനത്തില്‍ ഈടാക്കിയതായും മന്ത്രി എം.എം.മണി സഭയെരേഖമൂലം അറിയിച്ചു. വിവിധ കോടതികളിലായി നാല് കേസുകള്‍ നിലനില്ക്കുന്നു. വൈദ്യുതി മോഷണം തടയുന്നതിനായി 14 ആന്റി പവര്‍ തെഫ്റ്റ് സ്കോഡുകള്‍ എല്ലാ ജില്ലകളിലുമായി പ്രവര്‍ത്തിച്ച് വരുന്നതായും മന്ത്രി സഭയെ രേഖാമൂലം അറിയിച്ചു.
Post Your Comments