Latest NewsLife StyleHealth & Fitness

കുട്ടികള്‍ അല്‍പ്പമൊക്കെ ഓടിക്കളിക്കട്ടെ തടയേണ്ടതില്ല; പുതിയ പഠനം പറയുന്നതിങ്ങനെ

മാതാപിതാക്കള്‍ക്ക് മക്കളുടെ കാര്യത്തില്‍ എപ്പോളും ആധിയാണ്. അഞ്ച് വയസുവരെയുള്ള കുട്ടികളെ അടക്കി ഇരുത്താന്‍ അല്‍പം പ്രയാസമാണ്. അവര്‍ എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടേയിരിക്കും. എന്നാല്‍ ഇത്തരം തല്ലുകൊള്ളിത്തരം ചെയ്യുന്ന കുട്ടികളെ നമ്മള്‍ എപ്പോളും തടഞ്ഞു വെക്കേണ്ടതില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

അവര്‍ അല്‍പം ഓടിയും ചാടിയുമൊക്കെ കഴിയുന്നത് ആരോഗ്യത്തിന് പ്രത്യേകിച്ച് ഹൃദ്രോഗത്തില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.കാനഡ മാക്ക് മാസ്റ്റര്‍ സര്‍വകലാശാലയില്‍ മൂന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള 418 കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഈ പഠനത്തില്‍ പങ്കെടുപ്പിച്ചിരുന്നു.

എന്നാല്‍ പെണ്‍കുട്ടികള്‍ക്കാണ് കൂടുതല്‍ പോസിറ്റീവ് മാറ്റം ഉണ്ടാകുന്നതായി കണ്ടെത്തിയത്. പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ഫിസിക്കല്‍ ആക്ടിവിറ്റി കൂടുതല്‍ നല്‍കുന്നത് അവരുടെ രക്തധമനികളുടെ ആരോഗ്യത്തിനു നല്ലതാണെന്ന് ഈ പഠനം പറയുന്നു. ഹൃദ്രോഗം പലപ്പോഴും പ്രായം കൂടുമ്പോഴാകും തലപൊക്കുക. എന്നാല്‍ ചെറുപ്പത്തിലെ പ്രവൃത്തികള്‍ ഭാവിയില്‍ പോലും രോഗങ്ങളില്‍ നിന്നു രക്ഷിക്കാം എന്നാണ് ഈ പഠനത്തിലൂടെ തെളിയിക്കാന്‍ ഗവേഷകര്‍ മുതിര്‍ന്നത്. വര്‍ഷങ്ങള്‍ നീണ്ട പഠനത്തില്‍ നിന്നുമാണ് ഇത്തരമൊരു കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്.

shortlink

Post Your Comments


Back to top button