Latest NewsKerala

ബിനോയ് കോടിയേരി വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി

ബിനോയ്‌ക്കെതിരെ മുംബൈ പോലീസില്‍ പാരതി നല്‍കുന്നതിനു മമ്പു തന്നെ ബിഹാര്‍ സ്വദേശിനിയും ബാര്‍ ഡാന്‍സ് ജീവനക്കാരിയുമായ യുവതി സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തെ കുറിച്ച് പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയില്ല.

അതേസമയം ബിനോയ്‌ക്കെതിരെ മുംബൈ പോലീസില്‍ പാരതി നല്‍കുന്നതിനു മമ്പു തന്നെ ബിഹാര്‍ സ്വദേശിനിയും ബാര്‍ ഡാന്‍സ് ജീവനക്കാരിയുമായ യുവതി സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. യുവതി കത്ത് മുഖേന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണ് കത്തില്‍ പറഞ്ഞിരുന്നത്.

നേതൃയോഗങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയ സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതാക്കള്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു വ്യക്തിപരമായ വിഷയമായതിനാല്‍ അനൗപചാരിക ചര്‍ച്ചകളാണ് നടന്നത്. അതേസമയം പരായില്‍ കഴമ്പില്ലെന്നാണ് കേന്ദ്ര നേതൃത്വത്തെ നേതാക്കള്‍ അറിയിച്ചിരുന്നുവെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button