റിയാദ് : ഗള്‍ഫ് മേഖലയിലെ സമാധാനം തകര്‍ത്ത് സൗദി-ഒമാന്‍ എണ്ണ കപ്പലുകള്‍ക്കു നേരെ നടന്ന ആക്രമണം . ആരാണ് പിന്നിലെന്ന് യു.എന്‍ അന്വേഷിയ്ക്കും.
യു.എന്‍ സെക്രട്ടറി ജനറലിന്റെ ഇതു സംബന്ധിച്ച നിര്‍ദേശത്തിന് നിരവധി രാജ്യങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ ഇറാന്‍ തന്നെയാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അമേരിക്ക.
എണ്ണ ടാങ്കറുകളെ ലക്ഷ്യം വെച്ച് ഒരു മാസത്തിനുള്ളില്‍ രണ്ട് തവണയാണ് ആക്രമണം ഉണ്ടായത്. 6 എണ്ണ ടാങ്കറുകള്‍ക്ക് എതിരെയായിരുന്നു ആസൂത്രിത സ്വഭാവത്തിലുള്ള ആക്രമണം. ഇതേക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്ന്
കഴിഞ്ഞ ദിവസം യു.എന്‍ സെക്രട്ടറി ജറനല്‍ ആന്റണിയോ ഗുട്ടറസ്
വ്യക്തമാക്കിയിരുന്നു.
ലക്‌സംബര്‍ഗില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ഈ ആവശ്യത്തെ പിന്തുണച്ചു
Post Your Comments