ന്യൂയോര്‍ക്ക്: ചൈനീസ് മൊബൈല്‍ കമ്പനി വാവെയ്ക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ഗൂഗിളിനു പ്രതിസന്ധിയാകുന്നു. ആന്‍ഡ്രോയിഡിനെക്കാള്‍ 60 ശതമാനം വേഗത വാവെയുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുണ്ടെന്നാണ് ഇവര്‍ നല്കിയ റിപ്പോര്‍ട്ട്.
ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനു പകരം വാവെയ് ഇറക്കിയ ഹോങ്മെങ് നിരവധി ഫോണ്‍ നിര്‍മാണ കമ്പനികള്‍ പരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതായാണ് വിവരം. ചൈനീസ് കമ്പനികളായ ഷവോമി, വിവോ, ഒപ്പോ എന്നിവകളുടെ പ്രതിനിധികള്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രകടനം വിലയിരുത്താന്‍ എത്തിയിരുന്നു. ചൈനീസ് കമ്പനികള്‍ ഒരുമിച്ച് നിന്നാല്‍ ഗൂഗിള്‍ ഉപരോധം മറികടക്കാനാവുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. ഇങ്ങനെ വന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ മേഖലയിലെ ആന്‍ഡ്രോയ്ഡിന്റെ കുത്തക അവസാനിപ്പിക്കാനാവുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ചൈന ഡെയ്ലിയുടെ റിപ്പോര്‍ട്ട് പ്രകാരം ഹോങ്മെങ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന 10 ലക്ഷം ഫോണുകള്‍ വാവെയ് കയറ്റുമതി ചെയ്തിട്ടുണ്ട്.
ഡൊണാള്‍ഡ് ട്രംപ് ഏറ്റെടുത്ത ഉപരോധം ഫലത്തില്‍ പ്രശ്നമാകുന്നത് ഗൂഗിളിനു തന്നെയാണ്. വാവെയ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുകയും ചൈനീസ് കമ്പനികള്‍ ആന്‍ഡ്രോയ്ഡ് ഉപേക്ഷിച്ച് ആ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുകയും ചെയ്താല്‍ ഗൂഗിള്‍ തകരും. അതുകൊണ്ട് തന്നെ വാവെയ്ക്ക് മേലുള്ള ഉപരോധം പിന്‍വലിക്കാന്‍ ട്രംപിനോട് ഗൂഗിള്‍ ആവശ്യപ്പെട്ടുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post Your Comments