KeralaLatest News

നായാട്ടുകാരുടെ വെടിയേറ്റ് കാട്ടാന ചരിഞ്ഞു

പയ്യാവൂര്‍: കാട്ടാനശല്യം കൊണ്ടു പൊറുതിമുട്ടിയ മലയോര പ്രദേശമായ ചെറുപുഴയ്ക്കടുത്ത രാജഗിരി ചേന്നാട്ട്കൊല്ലിയിലെ സ്വകാര്യ കൃഷിയിടത്തില്‍ 12 വയസ് തോന്നിക്കുന്ന കാട്ടാനയെ വെടിയേറ്റു ചെരിഞ്ഞ നിലയില്‍. കേരള-കര്‍ണാടക വനാതിര്‍ത്തിയിലെ കൃഷിയിടത്തിലാണ് ആനയെ കണ്ടെത്തിയത്. നേരത്തെ കൃഷിയിടത്തില്‍ കൂട്ടമായെത്തിയ ആനകള്‍ വാഴ, കമുക് തുടങ്ങിയ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. കാര്‍ഷിക വിളനാശവും, ആനപ്പിണ്ടങ്ങളുടെ പഴക്കവും നോക്കിയാല്‍ ദിവസങ്ങളായി കാട്ടാനകള്‍ ഇവിടെ തമ്ബടിച്ചിരുന്നതായി സംശയിക്കുന്നുണ്ട്.

നെറ്റിയില്‍ വെടിയേറ്റതെന്ന് സംശയിക്കത്തക്ക ദ്വാരവും ചോര പടര്‍ന്നതും വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജഡം ഇന്‍ക്വസ്റ്റ് നടത്തി. ചെറുപുഴ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ വന്യമൃഗശല്യത്തിന് പരിഹാരമാവേണ്ട ഇലക്‌ട്രിക് ഫെന്‍സിംഗ് ബാറ്ററി തകരാറയതു കൊണ്ടോ മറ്റോ ദിവസങ്ങളായി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

shortlink

Post Your Comments


Back to top button