മുംബൈ: വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ നേട്ടമില്ലാതെ ഓഹരി വിപണി കനത്ത നഷ്ടത്തിൽ അവസാനിച്ചു. സെന്‍സെക്‌സ് 491 പോയിന്റ് താഴ്ന്ന് 38960ലും നിഫ്റ്റി 148 പോയിന്റ് താഴ്ന്ന് 11674ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ്-ചൈന വ്യാപാര യുദ്ധം സംബന്ധിച്ച് നിലനില്‍ക്കുന്ന അനിശ്ചിതത്വം ഓഹരി വിപണിയെ ബാധിച്ചുവെന്നാണ് റിപ്പോർട്ട്.
ബിഎസ്‌ഇയിലെ 685 ഓഹരികള്‍ നേട്ടത്തിലും 1847 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ലോഹം, ഊര്‍ജം, ബാങ്ക്, ഓട്ടോ, ഫാര്‍മ, ഇന്‍ഫ്ര, എഫ്‌എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലേക്ക് വീണത്.
യെസ് ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കോള്‍ ഇന്ത്യ എന്നീ ഓഹരികള്‍ നേട്ടത്തിലും യെസ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, വിപ്രോ, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ് തുടങ്ങി ഓഹരികള്‍ നേട്ടത്തിലായിരുന്നു. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, റിലയന്‍സ്, മാരുതി സുസുകി, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments