അടുത്തടുത്തായി ബോയിങ്ങിന്റെ രണ്ട് 737 മാക്‌സ് വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്ത്. രണ്ടപകടങ്ങളിലയി 346 പേരുടെ ജീവവുകളാണ് പൊലിഞ്ഞത്. എന്നാല്‍ ഈ രണ്ട് അപകടങ്ങളെയും കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് അപ്പോള്‍ ലഭിക്കുന്നത്.
വിമാനത്തിന്റെ ദിശ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള ലൈറ്റ് സിസ്റ്റത്തെക്കുറിച്ച് ഈ വിമാനങ്ങളിലെ പൈലറ്റുമാര്‍ ബോധവാന്മാരായിരുന്നില്ലെന്നാണ് പുതിയ വാര്‍ത്തകള്‍. പ്രത്യേക കോക്പിറ്റില്‍ ഇന്‍ഡിക്കേറ്റര്‍ ഘടിപ്പിച്ചാല്‍ മാത്രമേ 737 മാക്‌സ് വിമാനങ്ങളിലെ ഈ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിക്കുകയുള്ളു.
എന്നാല്‍ ഇക്കാര്യം വിമാന കമ്പനികളെയും പൈലറ്റുമാരെയും അറിയിക്കുന്നതില്‍ ബോയിങ്ങിന് വീഴ്ച പറ്റിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഭൂരിഭാഗം 737 മാക്‌സ് വിമാനങ്ങളിലും ഈ സംവിധാനം ഘടിപ്പിച്ചിട്ടില്ലെന്നും ഇക്കാര്യം പൈലറ്റുമാര്‍ക്കും അറിയില്ലെന്നുമാണ് സൂചന.
Post Your Comments