ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ പ്രചാരണ പരിപാടികള്‍ ഇനി സ്വകാര്യ ഏജൻസികൾ ഏറ്റെടുക്കും. 18 സോണുകളിലായി 17 അംഗ സ്വകാര്യ സംഘത്തെയാണ് നിയമിക്കുന്നത്. ടീം ലീഡര്‍, സോഷ്യല്‍ മീഡിയ മാനേജര്‍, കണ്ടന്റ് അനലിസ്റ്റുമാര്‍, കണ്ടന്റ് റൈറ്റര്‍മാര്‍, വീഡിയോ എഡിറ്റര്‍ തുടങ്ങിയവര്‍ ഈ സംഘത്തിലുണ്ടാകും. ഓരോ സംഘത്തിനും 2 കോടിയോളം രൂപയാണു റെയില്‍വേ നല്‍കുന്നത്.സമൂഹമാധ്യമങ്ങളിലെ പ്രവര്‍ത്തനം, പരാതി സമാഹരണം, മാധ്യമ വാര്‍ത്തകളുടെ വിശകലനം, മാധ്യമങ്ങള്‍ക്കു വിവരം നല്‍കല്‍ തുടങ്ങിയവയാണ് ഇവരുടെ ചുമതലകൾ.
Post Your Comments