KeralaLatest News

കുറഞ്ഞ വിലയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കും; നടപടികള്‍ വിശദീകരിച്ച് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: കുപ്പി വെള്ളത്തെ അവശ്യ വസ്തുവിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. കുപ്പി വെള്ളം 11 രൂപയ്ക്ക് വില്‍ക്കാനാവശ്യമായ നടപടികള്‍ ആരംഭിക്കും. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കാലാവസ്ഥ മാറ്റമാണ് വിലവര്‍ധനക്ക് കാരണമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് എം.വിന്‍സെന്റ് എം.എല്‍.എ കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.

ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ കുപ്പിവെള്ള വിപണിയിലെ ചൂഷണമില്ലാതാക്കാന്‍ സപ്ലൈകോ ഇടപെടല്‍ നടത്തിയിരുന്നു. സപ്ലൈകോയുടെ 1560 ഔട്ട്ലെറ്റുകള്‍ വഴി ലിറ്ററിന് 11 രൂപയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ കുറഞ്ഞ വിലയില്‍ കുപ്പിവെള്ളമെത്തിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്നാണ് സപ്ലൈകോ നടപടി സ്വീകരിച്ചത്.

20 രൂപയാണ് വിപണിയില്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില. റെയില്‍വേയില്‍ 15 രൂപയും. ആദ്യഘട്ടത്തില്‍ മാവേലി സ്‌റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍ എന്നിവ വഴിയാണ് കുപ്പിവെള്ള വിതരണം നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. യുഡിഎഫ് കാലത്ത് സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് ശബരി ബ്രാന്‍ഡില്‍ കുപ്പിവെള്ള വിതരണം നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും വിലയേറിയതിനാല്‍ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button