മാലേഗാവ് സ്ഫോടനക്കേസിലെ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി.ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.അരലക്ഷം രൂപയുടെ ബോണ്ടിന്‍മേലാണ് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചത്. കേസില്‍ 2013ല്‍ അറസ്റ്റിലായ ലോകേഷ് ശര്‍മ്മ, മനോഹര്‍ നര്‍വാരിയ, രാജേന്ദ്രന്‍ ചൗധരി, ധന്‍ സിങ് എന്നിവര്‍ക്കാണ് ഏഴ് വര്‍ഷത്തിന് ശേഷം ജാമ്യം ലഭിച്ചിരിക്കുന്നത്.ബോംബെ ഹൈക്കോടതി ജഡ്ജി ഐ എ മഹന്ദി, ജസ്റ്റിസ് എ എം ബാദര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
2006 സെപ്റ്റംബറിലാണ് 37 പേര്‍ കൊല്ലപ്പെടുകയും 150ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മലേഗാവ് സ്ഫോടനം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ തീവ്രവാദ വിരുദ്ധ സംഘടന അറസ്റ്റ് ചെയ്തിരുന്നു.തെളിവിന്റെ അഭാവത്തില്‍ ഈ ഒമ്പതുപേരെയും പ്രേത്യേക കോടതി 2016ല്‍ വിട്ടയച്ചിരുന്നു.
ജാമ്യം അനുവദിക്കാനുള്ള അപേക്ഷയില്‍ നേരത്തെ വിട്ടയച്ച ഒന്‍പത് പേരെ വെറുതെ വിട്ടതും ഇവര്‍ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. കേസില്‍ തങ്ങളുടെ മേലുള്ള വകുപ്പുകള്‍ ഒഴിവാക്കുന്നതിനായി നല്‍കിയ ഹരജി തള്ളിയതിനെതിരെയും ഇവര്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഈ അപ്പീല്‍ കോടതി പിന്നീട് മാത്രമേ പരിഗണിക്കൂവെന്നാണ് വിവരം.
Post Your Comments