KeralaLatest News

രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങിന് മുന്നൊരുക്കള്‍ ആരംഭിച്ചു; കുത്തൊഴുക്കുകളെ നേരിടാനൊരുങ്ങി കയാക്കര്‍മാര്‍

കോടഞ്ചേരി : കുത്തി ഒഴുകുന്ന ഇരുവഞ്ഞിപ്പുഴയെയും ചാലിപ്പുഴയെയും തോല്‍പ്പിച്ച് കുത്തൊഴുക്കള്‍ മറികടക്കാന്‍ സജ്ജമായിരിക്കുകയാണ് ഒരു പറ്റം കയാക്കര്‍മാര്‍. അടുത്തമാസം 26,27,28 ദിവസങ്ങളിലായാണ് ഏഴാമത് രാജ്യന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് നടക്കുന്നത്. കയാക്ക് ഉപയോഗിച്ചുള്ള അഭ്യാസ പ്രകടനങ്ങളാണ് ജനങ്ങളെ ആകര്‍ഷിക്കുന്നത്.

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയാണ് സംഘാടകര്‍. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പിന് 20 രാജ്യങ്ങളില്‍ നിന്നുള്ള കയാക്കിങ് താരങ്ങളാണ് എത്തിയത്.ഇത്തവണയും നല്ല പങ്കാളിത്തം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്. പുഴയെ അറിഞ്ഞ് നേരത്തെ പരിശീലനം നേടിയാല്‍ മല്‍സരം കടുക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. അതുകൊണ്ടാണ് ഒരു മാസം മുമ്പേ പരിശീലനം തുടങ്ങിയത്. വനിതാ കയാക്കര്‍മാരും ഇത്തവണ നേരത്തെ എത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button