അയോദ്ധ്യ: ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അയോധ്യയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ഇതേത്തുടര്‍ന്ന് കൂടുതല്‍ പൊലീസിനെ ഇവിടെ വിന്യസിച്ചിരിക്കുകയാണ്. സേനയ്ക്കും മുന്നറിയിപ്പ് നല്‍കികഴിഞ്ഞു. സിവില്‍ ഡ്രസ് ധരിച്ച ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ഇവിടെയുണ്ട്. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ്.
പൊലീസ് സേന നിതാന്തജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും എല്ലാ ചലനങ്ങളും നിരീക്ഷിക്കപ്പെടുകയാണെന്നും സിറ്റി പൊലീസ്് സൂപ്രണ്ട് അനില്‍ കുമാര്‍ സിസോഡിയ പറഞ്ഞു.
ശിവസേന മേധാവി ഉദ്ദവ് താക്കറെ ഞായറാഴ്ച അയോദ്ധ്യ സന്ദര്‍ശിക്കാനിരിക്കെയാണ് ഭീകരാക്രമണ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. താക്കറെയ്‌ക്കൊപ്പം ശിവസേന എംപിമാരും അയോധ്യ സന്ദര്‍ശിക്കുന്നുണ്ട്. ഈമാസം 18ന് രാമജന്‍മഭൂമി ആക്രമണത്തെക്കുറിച്ചുള്ള കേസില്‍ വാദം കേള്‍ക്കാനിരിക്ക ഭീകരാക്രമണ മുന്നറിയിപ്പ് ലഭിച്ചത് വളരെ ഗൗരവത്തോടെയാണ് സുരക്ഷ സേന കാണുന്നത്.
Post Your Comments