Jobs & VacanciesLatest NewsEducation & Career

എല്‍ഡി ക്ലാര്‍ക്ക് തസ്തികയിൽ അവസരം

എല്‍ഡി ക്ലാര്‍ക്ക് തസ്തികയിൽ അവസരം. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ എൽ.ഡി ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന ലഭിക്കും. എസ്റ്റാബ്ലിഷ്‌മെന്റ്/ അക്കൗണ്ട്‌സ് വിഷയങ്ങളിലുള്ള പ്രവൃത്തിപരിചയം അഭിലഷണീയം. അപേക്ഷകൾ ജൂലൈ 15 നകം ഡയറക്ടർ, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം 695581 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2418524, 9446554428.

shortlink

Related Articles

Post Your Comments

Related Articles


Back to top button