തിരുവനന്തപുരം: ചീത്തവിളിയും മര്‍ദ്ദനമുറകളുമായി ഓഫീസിലേക്കെത്തുന്ന പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കെഎസ്‌ഇബി. തങ്ങളുടെ ജോലി തടസ്സപ്പെടുത്തുകയോ ജീവനക്കാരെ മര്‍ദ്ദിക്കുകയോ ചെയ്‌താല്‍ ലഭിക്കാനിടയുള്ള ശിക്ഷയെക്കുറിച്ച് കെ.എസ്.ഇ.ബി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ഓര്‍മ്മപ്പെടുത്തിയിരിക്കുകയാണ്. വൈദ്യുതി തടസ്സപ്പെട്ടതിന്റെ പേരില്‍ പൊതുജനം ഓഫീസിലെത്തി ചീത്തവിളിക്കുന്നത് പതിവായതോടെയാണ് ഈ മുന്നറിയിപ്പ്.
പൊതുജനങ്ങളുടെ ശ്രദ്ധയ്‌ക്ക് എന്ന തലക്കെട്ടോടെയാണ് ഫേസ്‌ബുക്ക് പോസ്‌റ്റ്. കെ.എസ്.ഇ.ബി ജീവനക്കാരെ ജോലി ചെയ്യുന്നതില്‍ നിന്ന് തടസ്സപ്പടുത്തിയാല്‍ 3 മാസം തടവും പിഴയും ശിക്‌ഷയായി ലഭിക്കുമെന്ന് പോസ്‌റ്റില്‍ പറയുന്നു. ജീവനക്കാരെ മര്‍ദ്ദിച്ചാല്‍ ലഭിക്കുന്ന ശിക്ഷ എന്താണെന്നും ഓഫീസില്‍ അതിക്രമിച്ചു കയറി വസ്‌തുവകകള്‍ നശിപ്പിച്ചാല്‍ എന്ത് ശിക്ഷ ലഭിക്കുമെന്നുമെല്ലാം വകുപ്പുകള്‍ സഹിതം വിശദമാക്കിയിട്ടുണ്ട്.ഫേസ്‌ബുക്ക് പോസ്‌റ്റിനെ പ്രതികൂല കമന്റുകള്‍ കൊണ്ട് നിറയ്‌ക്കുകയാണ് ഉപഭോക്താക്കള്‍.
Post Your Comments