ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗന്മോഹന് റെഡ്ഡി. ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്ന വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ പാലിക്കണമെന്ന് ജഗന്മോഹന് റെഡ്ഡി ആവശ്യപ്പെടുകയുണ്ടായി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുൻപും ജഗന് മോഹന്‍ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച നടക്കുന്ന നീതി ആയോഗ് യോഗത്തിന് മുന്നോടിയായിരുന്നു സന്ദർശനം. രാഷ്ട്രപതി ഭവനില്‍ വച്ചാണ് നീതി ആയോഗ് അഞ്ചാം ഗവേണിംഗ് യോഗം ചേരുന്നത്. കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള ലഫ്റ്റനന്‍ഡ് ഗവര്‍ണര്‍മാരും ഇതിൽ പങ്കെടുക്കും.
Post Your Comments