Latest NewsIndia

ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്നു ; പിടിയിലായത് പിതാവിന്റെ പരിചയക്കാരന്‍

ഗൊരഘ്പൂര്‍ : ഏഴ് വയസുകാരിയെ പിതാവിന്റെ പരിചയക്കാരന്‍ ബലാത്സംഗം ചെയ്തുകൊന്നു. യു.പിയിലെ ഗൊരഖ്പൂരിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് വിനോദ് റായ് (55) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴുവയസുകാരിയും പന്ത്രണ്ട് വയസുള്ള മൂത്ത സഹോദരിയും മുറ്റത്ത് കളിക്കുന്നത് കണ്ട പ്രതി, പിതാവ് വിളിക്കുന്നുവെന്ന് പറഞ്ഞ് ഇളയ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തി മൃതദഹം മാന്തോട്ടത്തില്‍ ഉപേക്ഷിച്ചു. ചോദ്യം ചെയ്യലില്‍ ഇയാള്‍ തന്നെയാണ് മൃതദേഹം ഉപേക്ഷിച്ച സ്ഥലം പോലീസിനോട് വെളിപ്പെടുത്തിയത്. വിനോദ് റായിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കും പോക്‌സോ നിയമപ്രകാരവും കേസെടുത്തു.

shortlink

Post Your Comments


Back to top button