കൊച്ചി: പകർച്ച വ്യാധികളും പനിയും പടരുമ്പോൾ പൊതുജനത്തോട് തൃപ്പൂണിത്തുറയിലെ മിനി സിവിൽ സ്റ്റേഷൻ അധികൃതർ നീതികേടു കാണിക്കുന്നു. ട്രഷറിയും മറ്റനവധി സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷനിൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തിട്ടുള്ള ശുചി മുറിയുടെ അവസ്ഥ വളരെ വൃത്തിഹീനമാണ്.
മൂക്ക് പൊത്തിയല്ലാതെ ശുചിമുറിയുടെ അടുത്തു കൂടി പോലും പോകാൻ സാധിക്കാത്ത അവസ്ഥയിൽ പൊതുജനത്തിന് ഇത് ഉപയോഗിക്കാൻ കഴിയുന്നില്ല. മറ്റ് ശുചി മുറികൾ അധികാരികൾ പൂട്ടിയിടുകയാണെന്നും സിവിൽ സ്റ്റേഷനിൽ വരുന്ന ജനങ്ങൾ പരാതിപ്പെടുന്നുണ്ട്. ആരോഗ്യ രംഗത്ത് ഒന്നാം സ്ഥാനത്താണെന്ന് അഹങ്കരിക്കുമ്പോഴും പൊതുജനത്തിന്റെ അവസ്ഥ ഇതാണ്. പല തരത്തിലുള്ള സാംക്രമിക രോഗങ്ങൾ കൊണ്ടു കേരളം പൊറുതിമുട്ടുമ്പോഴാണ് ഈ അവസ്ഥ.
Post Your Comments