Latest NewsSports

കോപ അമേരിക്ക; മൂന്ന് ഗോളുകളില്‍ മിന്നും ജയം കരസ്ഥമാക്കി മഞ്ഞപ്പട

സാവോ പോളോ: കോപ അമേരിക്കയുടെ ഉദ്ഘാടന പോരാട്ടത്തില്‍ തന്നെ മിന്നും വിജയം കരസ്ഥമാക്കി ബ്രസീല്‍. ബൊളീവിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. ആക്രമണത്തിലും പ്രതിരോധത്തിലും ബ്രസീല്‍ മികച്ചുനിന്നതോടെ ബൊളീവിയ അടിപതറുകയായിരുന്നു. ഫിലിപ്പെ കുടിഞ്ഞോയുടെ ഇരട്ടഗോളും എവര്‍ടണ്‍ സോരസിന്റെ ഗോളുമാണ് ബ്രസീലിന് മിന്നുന്ന വിജയം സമ്മാനിച്ചത്.

രണ്ടാം പകുതിയിലാണ് ബ്രസീല്‍ മൂന്നു ഗോളുകളും അടിച്ചത്. 85-ാം മിനിറ്റില്‍ ബ്രസീലിന്റെ മൂന്നാമത്തെ ഗോള്‍ പിറന്നു. ബ്രസീല്‍ നേടിയെടുത്ത പെനാല്‍റ്റി കുടിഞ്ഞോ വലയിലാക്കി. 53-ാം മിനിറ്റില്‍ കുടിഞ്ഞോ രണ്ടാമത്തെ ഗോളും നേടി. ഫിര്‍മിനോ നല്‍കിയ ക്രോസില്‍ നിന്നാണ് കുടിഞ്ഞോയുടെ രണ്ടാമത്തെ ഗോള്‍. മത്സരം അവസാനിച്ചതിനാല്‍ കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ ബൊളീവിയ രക്ഷപ്പെട്ടു. ജയത്തോടെ ബ്രസീല്‍ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി. സൂപ്പര്‍താരം നെയ്മര്‍ ഇല്ലാതെ ഇറങ്ങിയ ബ്രസീലിന്റെ ആക്രമണ ചുമതല മദ്ധ്യനിരക്കാരന്‍ കുടീഞ്ഞോയിലും മുന്നേറ്റക്കാരന്‍ ജീസസിലുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button