Latest NewsIndia

സിസിടിവി ക്യാമറ സഹായിച്ചു ; ഒഴിവായത് വൻ തീവണ്ടി അപകടം

മുംബൈ: സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം ശ്രദ്ധയിപ്പെട്ടതോടെ മുംബൈ-പൂനെ പാതയില്‍ വ്യാഴാഴ്ച രാത്രി ഒഴിവായഅപകടം. ട്രാക്കില്‍ പതിച്ച വലിയ പാറക്കഷണത്തില്‍ തീവണ്ടിതട്ടി ഉണ്ടാകാമായിരുന്ന വലിയ അപകടമാണ് സിസിടിവി ക്യാമറ കാരണം ഒഴിവായത്. 2.3 മീറ്റര്‍ നീളവും 1.6 മീറ്റര്‍ ഉയരവും 2.2 മീറ്റര്‍ വ്യാപ്തിയുമുള്ള പാറയാണ് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ലോനാവാലയ്ക്ക് സമീപം 8.15 ഓടെയാണ് സംഭവം.

മുംബൈ-കോലാപുര്‍ സഹ്യാദ്രി എക്‌സ്പ്രസ് കടന്നു പോകാനിരിക്കെയാണ് പാതയില്‍ പാറ വീണത്. തീവണ്ടി തട്ടിയിരുന്നെങ്കില്‍ അപകടം ഗുരുതരമാവുമായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. എഎന്‍ഐ പങ്കു വെച്ച സെന്‍ട്രല്‍ റെയില്‍വേയുടെ വീഡിയോയില്‍ തീവണ്ടി ട്രാക്കിലൂടെ വരുന്നതും പാറ വീഴുന്നതും വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button