ന്യൂഡല്‍ഹി: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ചുങ്കം ചുമത്തുന്നത് നാളെ മുതൽ. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 29 ഉത്പന്നങ്ങള്‍ക്കാണ് ചുങ്കം ചുമത്തുന്നത്. പുതിയ തീരുമാനം അമേരിക്കന്‍ കയറ്റുമതിക്കാരെ പ്രതികൂലമായി ബാധിക്കും. എങ്കിലും ഇറക്കുമതിയില്‍നിന്ന് 21.7 കോടി ഡോളര്‍ അധികവരുമാനം ലഭിക്കുമെന്നാണ് കരുതുന്നത്. അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്ന ബദാം പരിപ്പ്, വാല്‍നട്ട്, പരിപ്പിനങ്ങള് തുടങ്ങിയവയ്ക്ക് ചുങ്കം ബാധകമാകും.ഇന്ത്യയില്‍നിന്നുള്ള സ്റ്റീല്‍, അലുമിനിയം ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നാണ് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് നികുതി വർധിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചത്.
Post Your Comments