Latest NewsKerala

ട്രെയിനുകള്‍ക്ക് നിയന്ത്രണം ; വിവരങ്ങളിങ്ങനെ

കൊച്ചി: ജൂണ്‍ 15 മുതല്‍ ജൂണ്‍ 23 വരെ ചില ട്രെയിനുകള്‍ റദ്ദാക്കാനും മറ്റ് ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുമൊരുങ്ങി റെയില്‍വേ. എറണാകുളം-കുമ്ബളം ജംങ്ഷനിടയ്ക്ക് പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇത്. ആലപ്പുഴ വഴിയുളള കൊല്ലം-എറണാകുളം മെമു (ട്രെയിന്‍ നമ്ബര്‍ 66302), ആലപ്പുഴ വഴിയുളള എറണാകുളം-കൊല്ലം മെമു (ട്രെയിന്‍ നമ്ബര്‍ 66303), ആലപ്പുഴ വഴിയുളള എറണാകുളം-കായംകുളം പാസഞ്ചര്‍ (ട്രെയിന്‍ നമ്ബര്‍ 56381), ആലപ്പുഴ വഴിയുളള കായംകുളം-എറണാകുളം പാസഞ്ചര്‍ (ട്രെയിന്‍ നമ്ബര്‍ 56382) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. കോട്ടയം വഴിയുളള കായംകുളം-എറണാകുളം പാസഞ്ചര്‍ 15 മുതല്‍ 23 വരെയുളള ദിവസങ്ങളില്‍ കുമ്ബളം-തുറവൂര്‍ സെഷനിടയ്ക്ക് 35 മിനിറ്റ് പിടിച്ചിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button