Latest NewsIndia

നാല് മാസത്തിനിടെ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത് 800ലധികം കർഷകർ

മുംബൈ: മഹാരാഷ്ട്രയില്‍ നാല് മാസത്തിനിടെ ആത്മഹത്യ ചെയ്തത് 800ലധികം കര്‍ഷകരെന്ന് റിപ്പോര്‍ട്ട്. 2019 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കുകളാണിത്. ഏപ്രിലില്‍ മാത്രമായി 200ലധികം പേരാണ് ആത്മഹത്യ ചെയ്തത്. ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ 610 ലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു എന്ന് സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കാന്‍ ഇരിക്കെയാണ് നാല് മാസത്തിനകം 800 ലധികം കര്‍ഷക ആത്മഹത്യ സംസ്ഥാനത്തുണ്ടായെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നത്.

വിദര്‍ഭയിലാണ് ഏറ്റവുമധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. മറാത്ത്വാഡ ഔറംഗബാദ് എന്നിവിടങ്ങളിലും വലിയ തോതിലാണ് ആത്മഹത്യകള്‍ നടന്നത്. നാഗ്പൂര്‍,നാസിക്, പൂനെ എന്നിവിടങ്ങളിലും മരണങ്ങളുണ്ടായി. ഇതുപ്രകാരം ആദ്യ നാല് മാസത്തില്‍ മരണം
800 കടക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button