
റാഞ്ചി : മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ചുപോലീസുകാര്‍ കൊല്ലപ്പെട്ടു.ഝാര്‍ഖണ്ഡില്‍ ജംഷഡ്പൂരിന് 60 കിലോമീറ്റര്‍ അകലെയുള്ള സരൈകേല ജില്ലയിലെ മാര്‍ക്കറ്റില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പോലീസുകാരുടെ തോക്കും മാവോയിസ്റ്റുകള്‍ കവര്‍ന്നു, ബംഗാള്‍ ഝാര്‍ഖണ്ഡ് അതിര്‍ത്തിയില്‍പ്പെട്ട പ്രദേശത്തു ഇന്ന് വൈകിട്ടായിരുന്നു സംഭവമുണ്ടായത്. രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.
Post Your Comments