Latest NewsIndia

നിലത്ത് മുട്ടുകുത്തിയിരുന്ന് വീരമൃത്യുവരിച്ച സൈനികന്റെ സഹോദരിയുടെ പാദങ്ങള്‍ കൈകളിലേറ്റുവാങ്ങി സൈനികര്‍

ജമ്മു കാശ്മീരില്‍ തീവ്രവാദികളുമായുളള ഏറ്റുമുട്ടലിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട ജ്യോതിപ്രകാശ് നിരാലയുടെ സഹോദരിയുടെ വിവാഹം നടത്തിക്കൊടുത്ത് സൈനികർ. നാലു സഹോദരിമാര്‍ അടങ്ങുന്ന കുടുംബത്തിലെ ഏക അത്താണിയായിരുന്നു ജ്യോതി. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. ഓരോ സൈനികനും 500 രൂപ വീതം പിരിവിട്ട് അഞ്ചുലക്ഷം രൂപ സമാഹരിച്ച് കുടുംബത്തിന് കൈമാറി.

ജ്യോതിയുടെ സ്ഥാനത്ത് നിന്ന് സഹോദരിയെ മണ്ഡപത്തിലേക്ക് ആനയിച്ചത് സൈനികരാണ്. വധുവിന്റെ കാല്പാദങ്ങള്‍ നിലത്തുപതിയാതെ മുട്ടുകുത്തിയിരുന്ന് ഓരോ ചുവടും അവര്‍ കൈകളില്‍ ഏറ്റുവാങ്ങുകയായിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡയില്‍ ഇപ്പോൾ വൈറലായിരിക്കുകയാണ്.

shortlink

Post Your Comments


Back to top button