KeralaLatest NewsIndia

ബാറിനു പുറത്ത്‌ പ്രവാസി യുവാവ്‌ കുത്തേറ്റ്‌ മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ ഗുരുതരാവസ്‌ഥയില്‍

കുത്തേറ്റ പട്ടിക്കാട്‌ ചേരിയത്ത്‌ ജസീമി(27)നെയാണു ഗുരുതരാവസ്‌ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

പെരിന്തല്‍മണ്ണ: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന്‌ ബാറിനു പുറത്ത്‌ പ്രവാസി യുവാവ്‌ കുത്തേറ്റ്‌ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ ഗുരുതരാവസ്‌ഥയില്‍. പട്ടിക്കാട്‌ കല്ലുവെട്ടി വീട്ടില്‍ മുഹമ്മദ്‌ ഇസ്‌ഹാഖ്‌(37) ആണ്‌ മരിച്ചത്‌. അവധി കഴിഞ്ഞ്‌ ജിദ്ദയിലേക്കു മടങ്ങാനിരിക്കെയാണു മരണം. കുത്തേറ്റ പട്ടിക്കാട്‌ ചേരിയത്ത്‌ ജസീമി(27)നെയാണു ഗുരുതരാവസ്‌ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ അഞ്ചുപേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ബാറില്‍ വെച്ച് കസേര നീക്കിയിട്ടതുമായി ബന്ധപ്പെട്ട്‌ മറ്റൊരു സംഘവുമായുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്‌. ചൊവ്വാഴ്‌ച രാത്രി പത്തരയോടെ പട്ടാമ്പി റോഡിലെ സബ്രീന ബാറിന്‌ സമീപത്താണു സംഭവം. സംഘര്‍ഷാവസ്‌ഥയുണ്ടായതോടെ ഇവരെ ബാറില്‍ നിന്നു ജീവനക്കാര്‍ പുറത്താക്കി.

തുടര്‍ന്ന്‌ റോഡില്‍ വച്ചായിരുന്നു കുത്തിയത്‌. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി. വൈകിട്ട്‌ കബറടക്കി. ഭാര്യ: ഹസ്‌നത്ത്‌. മക്കള്‍: ജിഹ ഫാത്തിമ, ആയിഷ ജല്‍വ, ജില്‍ബ, മുഹമ്മദ്‌ അയാന്‍.

shortlink

Post Your Comments


Back to top button