മസ്‌ക്കറ്റ് : മദ്യം , പുകയില ഉത്പ്പന്നങ്ങള്‍, പന്നിയിറച്ചി എന്നിവയ്ക്ക് സെലക്ടീവ് ടാക്സ് ഏര്‍പ്പെടുത്തി ഒമാന്‍. ആരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങള്‍ക്കാണ് സെലക്ടീവ് ടാക്‌സ് ചുമത്തിയിരിക്കുന്നത്.ശനിയാഴ്ച മുതല്‍ ടാക്‌സ് നിലവില്‍ വരും. സിഗരറ്റ് അടക്കം പുകയില ഉല്‍പന്നങ്ങള്‍ക്കും മദ്യത്തിനും പന്നിയിറച്ചിക്കും ഊര്‍ജപാനീയങ്ങള്‍ക്കുമെല്ലാം നൂറ് ശതമാനം അധിക നികുതിയാണ് ചുമത്തുക.
എക്‌സൈസ് നികുതിയുടെ രൂപത്തിലാണ് അധിക നികുതി ചുമത്തുക. അഞ്ഞൂറ് ബൈസ വിലയുള്ള ഊര്‍ജ പാനീയങ്ങള്‍ക്ക് ഒരു റിയാലും 1.2 റിയാല്‍ വിലയുള്ള സിഗരറ്റ് പാക്കറ്റിന് 2.4 റിയാലും ശനിയാഴ്ച മുതല്‍ നല്‍കേണ്ടി വരും. ജി.സി.സി രാജ്യങ്ങളുടെ പൊതുതീരുമാനത്തിന്റെ ഭാഗമായാണ് സെലക്ടീവ് ടാക്‌സ് ഒമാനിലും ഏര്‍പ്പെടുത്തുന്നത്. ആരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങളുടെയും ആഹാര പദാര്‍ഥങ്ങളുടെയും ഉപയോഗം നിയന്ത്രിക്കുന്നതിനും നിയന്ത്രണം കൊണ്ടുവരുന്നതിനുമായി 2015ല്‍ റിയാദില്‍ നടന്ന ജി.സി.സി സുപ്രീം കൗണ്‍സിലിന്റൈ 36-ാമത് ഉച്ച കോടിയിലാണ് പുതിയ നികുതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
Post Your Comments