KeralaLatest News

മലയാലപ്പുഴ ക്ഷേത്രത്തിലെ അക്രമം; പ്രതികൾക്ക് ശിക്ഷ വിധിച്ചു

പത്തനംതിട്ട : മലയാലപ്പുഴ ക്ഷേത്രത്തിൽ അക്രമം നടത്തിയ കേസിൽ18 പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. പ്രതികളായ പതിനെട്ട് പേർക്കും കഠിന തടവാണ് കോടതി വിധിച്ചത്. 35 പ്രതികളിൽ 17 പേരെ കുറ്റക്കാരല്ലെന്ന് കോടതി കണ്ടെത്തി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143, 147, 148, 324,3 32, 342 വകുപ്പുകളും പൊതുമുതൽ നശിപ്പിച്ചതിന് പിഡിപിപി ആക്ടിലെ വിവിധ വകുപ്പുകളുമായിരുന്നു ചുമത്തിയിരുന്നത്. കഠിന തടവിനൊപ്പം പിഴയായി 5000 വീതവും അടക്കണം. അന്നത്തെ ദേവസ്വം കമ്മീഷണറും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന സിപി നായരെ വധിക്കാൻ ശ്രമിച്ചുവെന്ന കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.ആകെ 146 പ്രതികൾ ഉണ്ടായിരുന്നെങ്കിലും തെളിവുകളില്ലാത്തതിനാൽ മറ്റുള്ളവരെ വിട്ടയക്കുകയായിരുന്നു.

2002 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അർച്ചന നടത്തുന്നതിൽ ക്രമക്കേടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച് അന്വേഷിക്കാൻ എത്തിയ ദേവസ്വം കമ്മീഷണറടക്കമുള്ളവരെ ക്ഷേത്രത്തിൽ പൂട്ടിയിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button