ബെംഗളൂരു: ബഹികാശത്തേയ്ക്ക് മനുഷ്യനെ അയക്കുമെന്ന് ഐഎസ്ആര്‍ഒ. ഗംഗയാന്‍ പദ്ധതിയില്‍ മൂന്ന് ബഹിരാകാശ യാത്രികര്‍ ഉണ്ടാകുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ബഹിരാകാശ യാത്രികരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. പുതിയ ചെവ്വാ ദൗത്യം 2023-ല്‍ ഉണ്ടാകുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
അതേസമയം രണ്ടാം ചാന്ദ്രദൗത്യം ജൂലായ് 15 ന് ശ്രീഹരിക്കോട്ടയിൽ നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുലർച്ചെ 2 :51 ന് ആണ് വിക്ഷേപണ സമയം.. ചന്ദ്രയാൻ പേടകത്തിന്റെ ദൃശ്യങ്ങൾ ഐഎസ്ആർഒ ഇന്ന് പുറത്തുവിട്ടിരുന്നു. 800 കോടി ചിലവിലാണ് നിർമിച്ചത്. ചന്ദ്രയാൻ ഒന്നിന്റെ തുടർച്ചയാണ് ഇത്. ഏറ്റവും സങ്കീർണമായ പ്രക്രിയയാണ് ഇതിൽ നടക്കുന്നത്.
Post Your Comments