ന്യൂഡല്‍ഹി: യാത്രക്കാർക്ക് മസാജ് സേവനം നല്‍കാനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ നീക്കം വിവാദത്തിലേക്ക്. ട്രെയിനുകളില്‍ മസാജിങ് നല്‍കുന്നതിനെതിരെ ബി.ജെ.പിയുടെ ഇന്ദോര്‍ എം.പി ശങ്കര്‍ ലാല്‍വാനി കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചു. സ്ത്രീകളുടെ സാന്നിധ്യത്തില്‍ ട്രെയിനുകളില്‍ മസാജ് സേവനം നല്‍കുന്നത് ഇന്ത്യന്‍ സംസ്കാരത്തിന് എതിരാണെന്നാണ് വാദം.
ഇന്ദോറില്‍ നിന്ന് പുറപ്പെടുന്ന 39 ട്രെയിനുകളില്‍ സേവനം ആരംഭിക്കാനായിരുന്നു റെയില്‍വേയുടെ പദ്ധതി. യാത്രക്കാര്‍ക്ക് ഡോക്ടര്‍മാരുടേത് ഉള്‍പ്പടെ മെഡിക്കല്‍ സേവനമാണ് നല്‍കേണ്ടതെന്നും മസാജല്ലെന്നും ലാല്‍വാനി പറഞ്ഞു. ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് റെയില്‍വേ മസാജ് സേവനം നല്‍കുക. ഒലിവ് ഓയില്‍ ഉപയോഗിച്ചുള്ള ഗോള്‍ഡ് കാറ്റഗറിയിലെ മസാജിന് 100 രൂപയാണ് നിരക്ക്. ഡയമണ്ട് കാറ്റഗറിയിലുള്ള മസാജിന് 200 രൂപയും ക്രീം ഉപയോഗിച്ചുള്ള പ്ലാറ്റിനം വിഭാഗത്തിലെ മസാജിന് 300 രൂപയും നല്‍കണം.
Post Your Comments