ലണ്ടന്‍: ഗള്‍ഫ് തീരത്ത് എണ്ണ കപ്പലുകള്‍ക്ക് നേരെ വീണ്ടും ആക്രമണം. ഒമാന്‍ ഉള്‍ക്കടലിലാണ് ഇത്തവണ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രണമുണ്ടായത്. തായ്വാന്‍, നോര്‍വേ ടാങ്കറുകള്‍ക്ക് നേരെയാണു ആക്രമണമുണ്ടായത്. അമേരിക്കയും ബ്രിട്ടനും ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു കപ്പലുകളില്‍ നിന്നു സഹായം അഭ്യര്‍ഥിച്ചുള്ള സന്ദേശങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചെന്ന് യുഎസ് ഫിഫ്ത് ഫ്‌ലീറ്റാണ് പുറംലോകത്തെ അറിയിച്ചത്. പ്രാദേശിക സമയം രാവിലെ 6.12നും ഏഴിനുമായിരുന്നു സംഭവം. മേഖലയില്‍ യുഎസ് നാവികസേനയുടെ കപ്പലുകളുണ്ട്. ഉടന്‍ സഹായമെത്തിക്കുമെന്നും അറിയിച്ചു. രണ്ട് കപ്പലുകളില്‍ നിന്നും ജീവനക്കാര്‍ രക്ഷപ്പെട്ടു. കാര്യമായ കേടുപാടുകള്‍ കപ്പലുകള്‍ക്ക് ഉണ്ടായിട്ടില്ലെന്നാണ് സൂചന. ടോര്‍പിഡോ ആക്രമണമാണു നടത്തതെന്നാണ് പ്രാഥമിക നിഗമനം.
ഫുജൈറയില്‍ നിന്ന് 70 നോട്ടിക്കല്‍ മൈലും ഇറാനില്‍ നിന്ന് 14 നോട്ടിക്കല്‍ മൈലും അകലെയായിരുന്ന ആക്രമിക്കപ്പെട്ട കൊക്കുവ കറേജ്യസ് എന്ന കപ്പലില്‍ നിന്നും 21 പേര്‍ ലൈഫ് ബോട്ടില്‍ രക്ഷപ്പെട്ടു. സമീപമുണ്ടായിരുന്ന കോസ്റ്റല്‍ എയ്‌സ് എന്ന കപ്പലാണ് സഹായവുമായെത്തിയത്. കപ്പലിലെ ഒരാള്‍ക്ക് ചെറിയ പരിക്കുണ്ടെന്നും കപ്പല്‍ ഉടമകളായ ബിഎസ്‌എം ഷിപ് മാനേജ്‌മെന്റ് പ്രതിനിധി അറിയിച്ചു.
Post Your Comments