Latest NewsIndia

വീട്ടിലിരുന്നുള്ള മന്ത്രിമാരുടെ ജോലി വിലക്കി പ്രധാന മന്ത്രി, ഇനി മുതല്‍ കൃത്യസമയത്ത് മന്ത്രിമാര്‍ ഓഫീസില്‍ എത്തണം

ദില്ലി: വീട്ടിലിരുന്നു ജോലി ചെയ്യുന്ന സഹമന്ത്രിമാരുടെ ശീലത്തിൽ മാറ്റം വരുത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി .ഇനി മുതൽ എല്ലാ മന്ത്രിമാരും കൃത്യ സമയത്തു ഓഫീസിൽ എത്തണമെന്നും അവരവരുടെ ജോലി സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും  മോദി താക്കീതു   ചെയ്തു .

നാൽപതാം ദിവസമുള്ള മന്ത്രിമാരുടെ വിദേശ യാത്രയും ഇനി നടക്കില്ല.പാർലമെന്റ് ചേരുന്ന ആ ദിവസമുള്ള വിദേശ യാത്ര ഒഴിവാക്കാൻ മോദി നിർദേശിച്ചു. രണ്ടാം മോദി സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ പൂർണ മന്ത്രിതല ചർച്ചയിലാണ് മോദി ഇക്കാര്യങ്ങൾ മുന്നോട്ടു വെച്ചത്.

പ്രധാന ഫയലുകൾ ഒപ്പിടുന്നതിനുമുമ്പ് സഹ മന്ത്രിമാരുമായി കൂടിയാലോചിക്കണം .മുതിർന്ന മന്ത്രിമാർ പുതിയതായി തിരഞ്ഞെടുക്കപ്പെട്ടഎം പി മാരുമായി  ചർച്ച നടത്തണം. എല്ലാ മന്ത്രിമാരും പതിവായി വികസന കാര്യങ്ങൾ സംസാരിക്കുവാൻ സമയം കണ്ടെത്തണം .മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button