KeralaLatest News

എംബിബിസ് സീറ്റ് വർധന : വിവാദ ഉത്തരവ് തിരുത്തി സർക്കാർ

തിരുവനന്തപുരം : എംബിബിസ് സീറ്റ് വർധനയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് തിരുത്തി സർക്കാർ. സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതിനായി സർക്കാർ കോളേജുകൾക്കൊപ്പം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളേജുകളിലും 10 ശതമാനം എംബിബിഎസ് സീറ്റ് കൂട്ടാൻ അനുമതി നൽകിയ ആദ്യ ഉത്തരവ് വിവാദമായതോടെ ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളജുകളിലും സീറ്റുകൾ കൂട്ടിയാണ്  ഉത്തരവ്  സര്‍ക്കാര്‍ തിരുത്തിയത്

ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കൽ കോളേജുകളെ സീറ്റ് കൂട്ടുന്നതിൽ നിന്ന് ഒഴിവാക്കുന്നതായിരുന്നു ആദ്യ തീരുമാനം. എന്നാൽ മെഡിക്കൽ കൗൺസിലിന്‍റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കൽ കോളേജുകൾക്ക് പോലും സീറ്റ് കൂട്ടാൻ അനുമതി നൽകിയതോടെയാണ് വൻ വിവാദങ്ങൾക്ക് വഴി തെളിഞ്ഞത്.

കഴിഞ്ഞ ദിവസമാണ് എട്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സീറ്റുകളുടെ എണ്ണം 10% വർദ്ധിപ്പിക്കാനുള്ള പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറക്കിയത്. ഇതിൽ മെഡിക്കൽ കൗൺസിൽ അംഗീകാരമില്ലാത്ത വർക്കല എസ്ആർ കോളേജിനും ചെർപ്പുളശ്ശേരി കേരള മെഡിക്കൽ കോളേജിനും സീറ്റ് കൂട്ടാൻ അനുമതി നൽകിയതോടെ ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കൽ കോളേജുകൾ പ്രതിഷേധവുമായി രംഗത്തെത്തി. 10 ശതമാനം അധികസീറ്റിന് അർഹതയുണ്ടെന്നു ഈ കോളേജുകൾ അവകാശപ്പെട്ടപ്പോൾ ന്യൂനപക്ഷ കോളേജുകൾക്ക് സാമ്പത്തിക സംവരണത്തിന്‍റെ പേരിലുള്ള അധിക സീറ്റുകൾക്ക് അർഹതയില്ലെന്ന വാദമാണ് സർക്കാർ ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button