ഡൽഹി : രണ്ടാം ചാന്ദ്രദൗത്യം അടുത്തമാസം ഉണ്ടാകുമെന്ന് ഐഎസ്ആർഒ പ്രഖ്യാപിച്ചു. ചന്ദ്രയാൻ പേടകത്തിന്റെ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ജൂലായ് 9 നും 16 ഇടയിലായിരിക്കും വിക്ഷേപണമെന്നാണ് റിപ്പോർട്ട്. ഓദ്യോഗിക പ്രഖ്യാപനം അൽപ്പസമയത്തിനകം ഉണ്ടാകും. ശ്രീഹരിക്കോട്ടയിൽനിന്നാണ് വിക്ഷേപണം. 800 കോടി ചിലവിലാണ് നിർമിച്ചത്. ചന്ദ്രയാൻ ഒന്നിന്റെ തുടർച്ചയാണ് ഇത്. ഏറ്റവും സങ്കീർണമായ പ്രക്രിയയാണ് ഇതിൽ നടക്കുന്നത്.
ലാൻഡിംഗിന് ഉപയോഗിക്കുന്ന മൊഡ്യൂളിന്‍റെ പേര് വിക്രം എന്നാണ്. വിക്രം സാരാഭായിക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള പേര്. സോഫ്റ്റ് ലാൻഡിംഗ് രീതി ഇന്ത്യ ആദ്യമായി പരീക്ഷിക്കുകയാണ് ചാന്ദ്രയാൻ രണ്ടിലൂടെ. ഇറങ്ങുന്നതോ ഏറെ വെല്ലുവിളികൾ നിറഞ്ഞ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലും. ഇതുവരെ ഒരു ബഹിരാകാശവാഹനവും ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയിട്ടില്ല. കഴിഞ്ഞ തവണയെല്ലാം, ചാന്ദ്രയാൻ – ഒന്നാം ദൗത്യത്തിലടക്കം ഉപരിതലത്തിൽ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആർഒ അവലംബിച്ചിരുന്നത്.
Post Your Comments