ഇന്ന് മിക്കവരും നേരിടുന്ന വലിയൊരു ആരോഗ്യപ്രശ്‌നമാണ് കൊളസ്‌ട്രോള്‍. വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണശീലവുമൊക്കെയാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും സ്‌ട്രോക്കിനുമൊക്കെ വഴിവെക്കുന്ന വലിയൊരു വില്ലനാണ് ഇത്. കൊളസ്ട്രോളിന്റെ അളവ് കൂടുതലായാല്‍ ഹൃദയാഘാത സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യും.
ശരീരത്തില്‍ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. നല്ല കൊളസ്ട്രോള്‍ ശരീരത്തിനേറെ ഗുണങ്ങള്‍ ചെയ്യുമ്പോള്‍ ചീത്ത കൊളസ്‌ട്രോള്‍ രക്ത ധമനികളില്‍ അടിഞ്ഞു കൂടും. ഇത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നതിനും ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്നങ്ങളിലേക്കും വഴിവയ്ക്കും. എന്ന നമ്മുടെ ഭക്ഷണരീതിയിലൂടെ കൊളസ്‌ട്രോള്‍ ഒരു പരിധിവരെ കുറയ്ക്കാം. ആപ്പിള്‍, സിട്രസ് ഫ്രൂട്ട്, പപ്പായ എന്നവയെല്ലാം കൊളസ്‌ട്രോള്‍ സാധ്യത ഇല്ലാതാക്കും.
ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിള്‍. ദിവസവും ഒരാപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റിനിര്‍ത്താം എന്നൊരു ചൊല്ല് പണ്ടു മുതല്‍ക്കേ ഉള്ളതാണല്ലോ. നിരവധി രോഗങ്ങളില്‍ നിന്നും നമ്മളെ സംരക്ഷിക്കാന്‍ ആപ്പിളിന് കഴിയും. ഹൃദയാരോഗ്യത്തിന് ആപ്പിള്‍ വളരെ നല്ലതാണ്. ഹൃദയധമനികളില്‍ കൊഴുപ്പടിഞ്ഞ് കൂടുന്നത് തടയാന്‍ ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കും. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും മിനറല്‍സും രക്തത്തിലെ കൊളസ്‌ടോള്‍ നിയന്ത്രിച്ച് സ്‌ട്രോക്ക് വരാതെ സംരക്ഷിക്കുന്നു.
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളള ഒരു ഫലമാണ് പപ്പായ. ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കൊളസ്ട്രോള്‍ നിയന്ത്രിക്കുകയും പപ്പായ സഹായിക്കും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പപ്പായ. സൗന്ദര്യ സംരക്ഷണത്തിലും ഈ പഴം വഹിക്കുന്ന പങ്ക് ചില്ലറയല്ല. പപ്പായയിലെ ആന്റിഓക്സിഡന്റ് ചര്‍മത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പപ്പായ. പ്രമേഹ രോഗികള്‍ക്കു പോലും നിയന്ത്രിത അളവില്‍ പപ്പായ കഴിക്കാം. പപ്പായയിലെ പൊട്ടാസ്യം ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ മികച്ചതാണ്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പപ്പായ കഴിക്കുന്നത് ഗുണം ചെയ്യും.
സിട്രിക് ആസിഡ് അടങ്ങിയിട്ടുളള സിട്രിക് പഴങ്ങള്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കും. നാരങ്ങ, ഓറഞ്ച്, മുന്തിരി എന്നിവയില്‍ ധാരാളം സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ചര്‍മ്മസംരക്ഷണത്തിനും എണ്ണമയം അകറ്റാനും ഏറ്റവും നല്ലതാണ് ഓറഞ്ച്. ആന്റിഓക്‌സിഡന്റുകളുടെയും നാരുകളുടെയും കൂടി സ്രോതസായ ഓറഞ്ച് ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്.
Post Your Comments