ടെഹ്റാന് : ഇറാനില്‍ ഇസ്ലാമിക തത്വങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന 547 കഫേകളും റെസ്റ്റോറന്റുകളും അധികൃതര്‍ അടപ്പിച്ചു. കഫേകളും റെസ്റ്റോറന്റുകളും പൊലീസ് ദിവസങ്ങളോളം നിരീക്ഷിച്ചാണ് കര്‍ശന നടപടി സ്വീകരിച്ചത്. ഇതിന്റെ ഉടമസ്ഥരും ഇസ്ലാം മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരാണെന്നും പൊലീസ് കണ്ടെത്തി. ഇവരില്‍ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 10 ദിവസമായി പൊലീസ് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. കഫേകളില്‍ ഇസ്ലാമിന് വിരുദ്ധമായ പാട്ടുകളും ഭക്ഷണരീതികളുമായിരുന്നുവെന്നും ഇറാന് പ്രദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ ആഹ്വാനം നല്‍കിയിരുന്നത് ടെഹ്റാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്രത്തില്‍ നിന്നാണെന്നും പൊലീസ് കണ്ടെത്തി.
ഇസ്ലാമിക നിയമങ്ങള്‍ക്ക് അനുസൃതമായി ജീവിതം നയിക്കുന്നവരാണ് ഇറാന് ജനത. മുഖം മാത്ര പുറത്തു കാണാവുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ഇറാനിയന്‍ സ്ത്രീകള്‍ ധരിച്ചിരുന്നത്. എന്നാല്‍ കഫേകളിലും റെസ്റ്റോറന്റുകളിലും വരുന്നവര്‍ ധരിച്ചിരുന്നത് ശരീരഭാഗങ്ങള്‍ പുറത്തുകാണാവുന്ന തരത്തിലുള്ളതായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
Post Your Comments