ഡല്‍ഹി: നടൻ അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരത്തിന്റെ ചിത്രത്തിന് പകരം പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ചിത്രമാണ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്.
“പാക്കിസ്ഥാനെ സ്നേഹിക്കൂ..’ തുടങ്ങിയ ട്വീറ്റുകളും പേജില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ടിരുന്നു. റംസാന് മാസത്തില്‍ ഇന്ത്യ ദയയില്ലാതെ മുസ്ളീം സമുദായത്തില്‍പ്പെട്ടവരെ ആക്രമിച്ചുവെന്നും ഇന്ത്യയിലെ മുസ്ലീങ്ങൾ ഇതിന് പകരം ചോദിക്കനാമെന്നും ട്വീറ്റിൽ പറയുന്നു.
തുര്‍ക്കിഷ് ഫുട്ബോള്‍ കളിക്കാര്‍ക്കെതിരെയുള്ള ഐസ്ലന്ഡ് റിപ്പബ്ലിക്കിന്റെ മോശം പെരുമാറ്റത്തിനെതിരെയുള്ള പ്രതിഷേധമാണിതെന്നും വലിയ സൈബര്‍ ആക്രമണത്തിന്റെ തുടക്കമാണിതെന്നും മറ്റൊരു ട്വീറ്റില്‍ രേഖപ്പെടുത്തിയിരുന്നു. ഐല്‍ദിസ് തിം തുര്‍ക്കിഷ് സൈബര്‍ ആര്‍മിനി എന്നപേരും ചില ട്വീറ്റുകള്‍ക്കൊപ്പം ഉപയോഗിച്ചിരുന്നു.
Post Your Comments