തിരുവനന്തപുരം : തിരുവനന്തപുരം പേട്ടയിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് രണ്ടുപേർ മരിച്ച സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ഇബി 10 ലക്ഷം രൂപ ധനസഹായം നൽകും. അടിയന്തിര സഹായമായി 2 ലക്ഷം രൂപ ആദ്യം നൽകും.പേട്ട സ്വദേശികളായ രാധാകൃഷ്ണന്, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്.
പത്ര വിതരണത്തിന് പോയ കുട്ടിയാണ് രണ്ടുപേർ വെള്ളത്തിൽ മരിച്ചുകിടക്കുന്നത് കണ്ടത്. മൃതദേഹങ്ങൾ കണ്ട് കുട്ടി ഓടുന്നത് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഈ കുട്ടിയാണ് ആളുകളെ വിവരമറിയിച്ചത്.
സംഭവത്തിന് പിന്നില്‍ കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. അല്പസമയം പ്രതിഷേധം നടത്തിയതിന് ശേഷം മാത്രമാണ് മൃതദേഹങ്ങള്‍ നീക്കാന്‍ നാട്ടുകാര്‍ അനുവദിച്ചത്. ഇന്നലെ രാത്രി ശക്തമായ മഴ പെയ്തതാണ് പ്രേദശത്ത് വെളളക്കെട്ട് ഉണ്ടാവാന്‍ കാരണമായത്.
Post Your Comments