KeralaLatest NewsIndia

കാണാതായ വ്യോമസേനാ വിമാനത്തിനായി ലഭ്യമായ എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ച് തെരച്ചിൽ നടത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:അരുണാചൽ പ്രദേശിൽ കാണാതായ വ്യോമസേനാ വിമാനം കണ്ടെത്തുവാനുള്ള തെരച്ചിൽ ഊര്‍ജ്ജിതമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ മൂന്നിന് കാണാതായ എ എൻ-32 എയർഫോഴ്സ് വിമാനത്തിൽ മൂന്ന് മലയാളികള്‍ കൂടി ഉള്ള സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ലഭ്യമായ എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ച് തുടർച്ചയായ തെരച്ചിൽ നടത്തണമെന്ന് അദ്ദേഹം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനോട് അഭ്യർത്ഥിച്ചു.

സംസ്ഥാന സർക്കാർ നിരന്തരം പ്രതിരോധ മന്ത്രാലയവുമായും എയർഫോഴ്സ് അധികൃതരുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കയാണ്. കാണാതായ സൈനികരുടെ കുടുംബങ്ങളുടെ ഉൽകണ്ഠ ഓരോ ദിവസം കഴിയുന്തോറും വർധിക്കുകയാണെന്നും അവർ മാനസികമായി തകർന്നിരിക്കുന്നുവെന്നും അദ്ദേഹം പ്രതിരോധമന്ത്രിയെ മുഖ്യമന്ത്രി അറിയിച്ചു. അതോടൊപ്പം തന്നെ പ്രതിരോധ മന്ത്രാലയം വിവിധ ഏജൻസികളുടെ സഹായത്തോടെ വിമാനവും അതിലെ സൈനികരെയും കണ്ടെത്തുന്നതിന് നടത്തുന്ന ശ്രമങ്ങള്‍ തൃപ്തികരമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അനൂപ് കുമാർ (കൊല്ലം), ഷെറിൻ (കണ്ണൂർ), വിനോദ്കുമാർ (പാലക്കാട്) എന്നീ മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button