Latest NewsInternational

അതിര്‍ത്തി തുറന്നു; കരുണതേടി എത്തുന്നത് ആയിരങ്ങള്‍

വെനസ്വേലന്‍ അതിര്‍ത്തി തുറന്നതോടെ ഭക്ഷണത്തിനും മരുന്നിനുമായി ആയിരങ്ങള്‍ കൊളംബിയയില്‍. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് വെനസ്വേലന്‍ അതിര്‍ത്തി പ്രസിഡന്റ് നിക്കോളാസ് മദൂറോ അടച്ചത്.

ഇതിനിടയില്‍ കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് നിക്കോളാസ് മദൂറോ കൊളംബിയയോട് ചേര്‍ന്നുള്ള അതിര്‍ത്തികള്‍ തുറന്നത്. മറ്റു രാജ്യങ്ങള്‍ എത്തിച്ച ഭക്ഷണവും മരുന്നുകളും സ്വീകരിക്കാന്‍ ആയിരക്കണക്കിനാളുകളാണ് ഇന്നലെ മാത്രം അതിര്‍ത്തി കടന്നത്. വെനസ്വേലന്‍ സര്‍ക്കാറിന്റെ സഹായത്തോടെയാണ് പൗരന്മാര്‍ കൊളംബിയയില്‍ പ്രവേശിച്ചത്.

ആവശ്യത്തിന് ഭക്ഷണമോ മരുന്നോ ഇല്ലാതെ നാലു മാസമാണ് വെനസ്വേലന്‍ ജനത തള്ളിനീക്കിയത്. പൗരത്വ രേഖകള്‍ പരിശോധിച്ചാണ് കൊളംബിയന്‍ ഉദ്യോഗസ്ഥര്‍ രാജ്യത്തേക്ക് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ബ്രസീല്‍, കൊളംബിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ നിക്കോളാസ് മദൂറോ അടച്ചത്. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായം തടയാനായിരുന്നു നടപടി. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

shortlink

Post Your Comments


Back to top button