കൊച്ചി : നിപ ബാധിതനായ വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതിയുണ്ടെന്ന് ആരോഗ്യവകുപ്പ്. പൂനെയിൽ പരിശോധിച്ച മൂന്ന് സാമ്പിളുകളിൽ രണ്ടെണ്ണം നെഗറ്റീവായി.ഒരു സാമ്പിളിൽ മാത്രം വൈറസ് ബാധ.കളമശ്ശേരി ഐസൊലേഷൻ വാർഡിലുള്ള ആർക്കും നിപയില്ല.
പരിശോധനയില്‍ വിദ്യാര്‍ത്ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും നിപയുടെ സാന്നിധ്യം ഇല്ലെന്ന് വ്യക്തമായിരുന്നു. അതേസമയം മൂത്രത്തില്‍ വൈറസിന്റെ സാന്നിധ്യം ഉണ്ട്. തലച്ചോറിലും നേരിയ തോതില്‍ വൈറസ് ബാധയുണ്ട്. എന്നാല്‍ ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍ അറിയിച്ചതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം നിപ വൈറസിന്റെ ഉറവിടം തേടിയുള്ള അന്വേഷണം തൊടുപുഴയിൽ പുരോഗമിക്കുകയാണ്. ഇതിനായി വിവിധയിടങ്ങളില്‍ നിന്ന് വവ്വാലുകളുടെ കാഷ്ടവും മൂത്രവുമൊക്കെ ശേഖരിക്കുന്നുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ ഇത് കണ്ടെത്താന്‍ സാധിക്കുമെന്നാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംഘത്തിന്റെ പ്രതീക്ഷ
Post Your Comments