KeralaLatest News

വിമാനടിക്കറ്റ് നിരക്ക് യാത്രികര്‍ക്ക് തിരിച്ചടിയാകുന്നു; ഇതില്‍ ഇടപെടണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തോട് കേന്ദ്രത്തിന്റെ പ്രതികരണം ഇങ്ങനെ

ന്യൂഡല്‍ഹി: വര്‍ധിക്കുന്ന വിമാനയാത്രാ നിരക്ക് നിയന്ത്രിക്കാന്‍ അടിയന്തര നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് കരോളയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്.

അതേസമയം വിമാനയാത്രാ നിരക്ക് വര്‍ദ്ധന തടയാന്‍ നടപടി ഉണ്ടാകുമെന്ന് കേരളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഉറപ്പ് നല്‍കി. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം വിമാനക്കമ്പനി അധികൃതരുടെ യോഗം വിളിച്ച് ടിക്കറ്റ് നിരക്ക് വര്‍ദ്ധനയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് തീരുമാനം. ജൂലൈയില്‍ ആയിരിക്കും യോഗം വിളിക്കുക. കേരളത്തിലെ വിമാനത്താവളങ്ങളുടെ വികസനവും മുഖ്യമന്ത്രി വ്യോമയാന സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

shortlink

Post Your Comments


Back to top button