ന്യൂഡല്‍ഹി : തിരുവനന്തപുരമുള്‍പ്പെടെ രാജ്യത്തെ 6 വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് സ്വന്തമാകുന്നു. നടത്തിപ്പവകാശങ്ങള്‍ കൈമാറാനുള്ള തീരുമാനം അടുത്ത മാസത്തോടെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചേക്കും. തിരുവനന്തപുരം, മംഗളൂരു, ലക്‌നൗ, അഹമ്മദാബാദ്, ഗുവാഹത്തി, ജയ്പുര്‍ എന്നീ വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പ് നേടിയത്. നടത്തിപ്പു കൈമാറാനുള്ള മന്ത്രാലയത്തിന്റെ കുറിപ്പ് മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ പരിഗണിച്ചിരുന്നില്ല.
സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെ ഇതിനു തടസ്സമില്ല. എയര്‍പോര്‍ട്ട് അതോറിറ്റിയാണ് നിലവില്‍ വിമാനത്താവളങ്ങളുടെ ചുമതല വഹിക്കുന്നത്. ഈ വിമാനത്താവളങ്ങളിലെ ജീവനക്കാര്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ തുടരുകയോ അദാനി എന്റര്‍പ്രൈസസില്‍ ചേരുകയോ ചെയ്യാം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലാവധി തീരറായ സമയത്ത് അദാനി എന്റര്‍പ്രൈസസ് വിമാനത്താവളങ്ങളുടെ നടത്തിപ്പിനുള്ള ലേലം പിടിച്ചെടുത്തിരുന്നു.
രാജ്യാന്തരവിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നേരത്തേ പ്രതിഷേധമുയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആദ്യം ഈ നീക്കത്തെ എതിര്‍ത്തെങ്കിലും പിന്നീടു നടത്തിപ്പവകാശത്തിനായി ബിഡില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കൂടി സ്വന്തമാക്കാന്‍ കഴിയുന്നത് വലിയ നേട്ടമാണെന്നാണ് അവരുടെ വിലയിരുത്തല്‍.
രാജ്യത്തെ വമ്പന്‍ കമ്പനികളുടെ പട്ടികയില്‍ ആദ്യ 10 റാങ്കിലുള്ള അദാനി ഗ്രൂപ്പിന് തുറമുഖ, ഖനന, ഊര്‍ജോല്‍പാദന മേഖലകളില്‍ രാജ്യാന്തരപരിചയമുണ്ടെങ്കിലും വിമാനത്താവളനടത്തിപ്പില്‍ പുതുമുഖങ്ങളാണ്.
Post Your Comments